Thursday, October 16, 2008

മരണവുമായുള്ള അവധികാലം





കോഴിക്കോട് ജില്ലയിലെ ആനക്കാം പോയില്‍ ഭാഗത്താണ് അരിപ്പാറ വെള്ളച്ചാ‍ട്ടം ഉള്ളത്. ഭൂമിശാസ്ത്രപരമായ കണക്കുകളും മറ്റും ഒന്നും എനിക്ക് അറിയില്ല എങ്കിലും ഈ പ്പറഞ്ഞ സ്ഥലം കാണാനും ഒന്നു ശുദ്ധജലത്തില്‍ ഒന്ന് കുളിക്കുവാനും.എന്റെ സുഹ്യത്തക്കുടെ കൂടെ കഴിഞ്ഞ അവധികാലത്ത് ഞാന്‍ പോയി .എന്റെ വീട്ടില്‍ നിന്നും ഏതാണ്ട് ഒരു 45 മിനിറ്റ് യാത്ര ചെയ്താല്‍ എത്താവുന്ന ദൂരമേ അങ്ങോട്ടുള്ളൂ. എന്റെ സഹോദരന്റെ കല്യാണതലെന്നായിരുന്നു പ്രസ്തുത യാത്ര. അത് കൊണ്ട് തന്നെ വളരെ പെട്ടെന്നായിരുന്നു പോക്കുമായി ബന്ധപ്പെട്റ്റ തീരുമാനം. എന്റെ ജീവിതത്തില്‍ മരണ ഭയം അനുഹവിച്ച യാത്രയായത് കൊണ്ട് എനിക്കീ ‘അരിപ്പാറ’ മറക്കാന്‍ പറ്റില്ല.
പ്രക്യതി രമണീയമായ സ്ഥലം. വാഹനം നിര്‍ത്തി അല്പം ചെങ്കുത്തായ സ്ഥലം ഇറങ്ങി നിരവധി പാറക്കൂട്റ്റങ്ങള്‍ ഉള്‍ പ്പെടുന്ന ഇവിടെയെത്തിയാല്‍ പാലൂറുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാം. നാട്ടിലെ പുഴകളില്‍ മണലെടുപ്പും, കീടനാശിനി കൂട്ടും കൊണ്ട് കുളിക്കാന്‍ വയ്യ എന്നതാണവസ്ത. ചെറുപ്പത്തില്‍ പോയി കുളിച്ചിരുന്ന പല കടവുകളും ഇപ്പോള്‍ മണലെടുപ്പ് കൊണ്ട് വലിയ വലിയ കുഴികളായി രൂപാന്ദരം പ്രാപിച്ചിട്ടുണ്ട്. ആയതിനാല്‍ ശുദ്ധ ജലത്തില്‍ ഒന്ന് കുളിക്കാന്‍ പറ്റിയ ഇടമാണ് ഈ അരിപ്പാറ.
ചിത്രം ഒന്നില്‍ കാണുന്ന ചെറിയ വെള്ളച്ചാട്ടം ശ്രദ്ധിക്കൂ. വെള്ളം പാല്‍ പോലെ ഒഴുകി ചേരുന്ന ആ കുളത്തിന് ഏകദേശം 5 ആള്‍ താഴചയുണ്ട് എന്ന് ഈ ഞാന്‍ പറയാന്‍ പോകുന്ന സംഭവത്തിന് ശേഷമാണ് ഞാന്‍ അറിയുന്നത്. നീന്തല്‍ കലയില്‍ ഞാന്‍ ചെറുപ്പത്തില്‍ ഒരു ഹരിശ്രീ നടത്തിയിരുന്നു എങ്കിലും പിന്നീട് പ്രവാസവും മറ്റുമൊക്കെയായി ആ കല കൈമോശം വന്നു എന്ന് തന്നെ പറയാം.
ഞങ്ങള്‍ എല്ലാവരും പ്രസ്തുത സ്ഥലത്തെത്തി ഉടുത്തിരുന്ന വസ്ത്രങ്ങള്‍ മാറ്റി.ഒരു തോര്‍ത്ത് മുണ്ടുടുത്തു. എന്റെ കൂടെയുള്ള പയ്യന്‍സ് എല്ലാം മുമ്പവിടെ വന്നിട്ടുള്ളവരാണ്. അവര്‍ക്ക് അവിടെയുള്ള എല്ലാം ഗുട്ടന്‍സും അറിയാം. ഞാനാണ് പുതിയ ആള്‍. വസ്ത്രമെല്ലാം മാറ്റിയ ഉടനെ ഓരോരുത്തരായി മേല്‍ കാണിച്ച കുഴിയിലേക്ക് ചാടാന്‍ തുടങ്ങി. നാലാമനായി ഞാനും ചാടി. ചാടിയത് മാത്രം എനിക്കോര്‍മയുണ്ട് ..ഞാന്‍ അഗാധമായ ഒരു കുഴിയിലേക്ക് ആണ്ട് പോയി കൊണ്ടിരിക്കുകയാണ്. ചാട്ടത്തിന്റെ ആവേശത്തില്‍ നിന്ന് ഞാന്‍ പെട്ടെന്ന് മോചിതനായി ശ്വാസം മുട്ടാന്‍ തുടങ്ങി. കാര്യത്തിന്റെ അപകടം എനിക്ക് പെട്ടെന്ന് മനസ്സിലായി. ഞാന്‍ വേഗത്തില്‍ കൈ കൊണ്ട് തുഴയാന്‍ തൂടങ്ങി. ഒരു വിധം ഞാന്‍ വെള്ളത്തിന് മുകളിലെത്തി. എന്റെ കൈകാലുകള്‍ തളര്‍ന്നു. എന്റെ തുറിച്ച കണ്ണുകളും നിലവിളിയും കേട്ട സുഹ്യത്തുക്കള്‍ ഒരു വിധം പിടിച്ചു കയറ്റി. നിലയില്ലാ കയത്തിലേക്ക് ആണ്ടു പോകുന്ന സമയത്ത് എന്റെ മനസ്സിലൂടെ പല ചിന്തകള്‍ മിന്നി മറഞ്ഞു. അനിയന്റെ കല്യാണദിവസം ഒരു വെള്ളതുണിപുതച്ച കെട്ട് വരുന്നതും മറ്റും. അല്ലെങ്കില്‍ അടുത്ത ദിവസത്തിലെ പത്രത്തില്‍ “വെള്ളച്ചാട്ടത്തില്‍ യുവാവിനെ കാണാതായി” എന്ന വാര്‍ത്തയും എല്ലാം.
മനോഹരമായ ഈ പ്രക്യതി ഭംഗി ആസ്വദിക്കുമ്പോഴും എന്റെ മനസ്സില്‍ ഒരു വെള്ളിടി പോലെ ആ ഓര്‍മകളും അറിയാതെ ഓടിയെത്തും. പ്രാണഭയത്തേക്കാള്‍ വലിയ ഭയമേതുണ്ട്. മരണം മുഖാ മുഖം കാണുമ്പോഴുള്ള വെപ്രാളത്തിനേക്കാള്‍ വലിയ പ്രയാസങ്ങളുണ്ടോ. മാത്രവുമല്ല കഴിഞ്ഞ മാസം അവിടെ ഒരു യുവാവിനെ കാണാതായി എന്ന് പത്രത്തില്‍ വായിക്കുകയും ചെയ്തു. ദയവായി ഇനിയും ഈ സ്തലം കാണാന്‍ പോകുമ്പോള്‍ സുരക്ഷാ മുന്‍ കരുതല്‍ കൂടി എടുക്കുക.